ചക്കാമ്പുഴ ക്ഷീരോല്പാദക സഹകരണസംഘത്തിന് സംസ്ഥാന പുരസ്ക്കാരം.





കോട്ടയം: കേരളത്തിലെ ആനന്ദ് മാതൃകയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ക്ഷീരോല്പാദക സഹകരണ സംഘത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ വി കുര്യൻ അവാർഡ് പാലായിലുള്ള ചക്കാമ്പുഴ ക്ഷീരോല്പാദക സഹകരണ സംഘത്തിന് ലഭിച്ചു. കൊല്ലത്ത് നടന്ന സമ്മേളനത്തിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ചക്കാമ്പുഴ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡൻ്റ് സോണി ഈറ്റയ്ക്കനും സെക്രട്ടറി എൻ.ബി അമ്പിളിയും ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. സമ്മേളനത്തിൽ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി 

പാലാ രാമപുരം പഞ്ചായത്തിൽ ചക്കാമ്പുഴയിൽ ഏറ്റവും മികച്ച രീതിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്ഷീരോല്പാദക സഹകരണ സംഘത്തിന് ഇതിനോടകം ജില്ലാ, സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ പ്രസിഡൻ്റായി പ്രവർത്തിക്കുന്നത് സോണി ഈറ്റയ്ക്കനാണ്.

Previous Post Next Post