പാഠപുസ്‌തകം വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം... പ്രധാനാധ്യാപകനെതിരെ....





പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. മുൻപും ഈ അധ്യാപകനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. താൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും അധ്യാപകന്റെ ഭാഗത്തുനിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Previous Post Next Post