നാടാർ സമുദായം ഇനി ഒബിസിയിൽ








തിരുവനന്തപുരം:   ക്രി​സ്ത്യ​ൻ നാ​ടാ​ർ വി​ഭാ​ഗ​ത്തെ സം​വ​ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​വ​ര​ണം ല​ഭ്യ​മ​ല്ലാ​ത്ത നാ​ടാ​ർ വി​ഭാ​ഗ​ക്കാ​രെ സം​സ്ഥാ​ന ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​വ​ര​ണം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

നി​ല​വി​ൽ ഹി​ന്ദു നാ​ടാ​ർ, എ​സ്ഐ​യു​സി നാ​ടാ​ർ വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് സം​വ​ര​ണ​മു​ള്ള​ത്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് നി​ല​വി​ൽ മൂ​ന്നു​ശ​ത​മാ​നം സം​വ​ര​ണ​മാ​ണു​ള്ള​ത്.

സം​വ​ര​ണ​മി​ല്ലാ​ത്ത നാ​ടാ​ർ വി​ഭാ​ഗ​വും അ​വ​രു​ൾ​പ്പെ​ടു​ന്ന വി​വി​ധ മ​ത​നേ​തൃ​ത്വ​വും ദീ​ർ​ഘ​കാ​ല​മാ​യി ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. 

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രൈ​സ്ത​വ​മേ​ഖ​ല​യി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ ഈ ​ന​ട​പ​ടി​ക​ൾ വ​ഴി ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ.


Previous Post Next Post