നിലവിൽ ഹിന്ദു നാടാർ, എസ്ഐയുസി നാടാർ വിഭാഗക്കാർക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവിൽ മൂന്നുശതമാനം സംവരണമാണുള്ളത്.
സംവരണമില്ലാത്ത നാടാർ വിഭാഗവും അവരുൾപ്പെടുന്ന വിവിധ മതനേതൃത്വവും ദീർഘകാലമായി ഈയാവശ്യം ഉന്നയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവമേഖലയിൽ സ്വാധീനമുറപ്പിക്കാൻ ഈ നടപടികൾ വഴി കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.