കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂ എന്ന് മുരളീധരൻ പറഞ്ഞു. ഒരു സ്ഥാനാർഥിയുടെ കാര്യത്തിലും പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരൻ പറഞ്ഞു.