പിറവത്ത് വനിതാ എസ്ഐക്ക് നേരെ യുവാവിന്റെ കൈയാറ്റം





കൊച്ചി:എറണാകുളം ജില്ലയിലെ പിറവത്ത് പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എൽദോ എന്ന യുവാവാണ് പൊലീസിനെ മർദിച്ചത്. എൽദോയെ പൊലീസ് പിടികൂടി.

പിറവം തിരുമാറാടിയിൽ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നം​ഗ സംഘത്തെ ചോദ്യം ചെയ്യാൻ എത്തിയതാണ് പൊലീസ്. അതിനിടെയാണ് സംഘാം​ഗമായ എൽദോ വനിതാ എസ്ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോൽ ഊരി കടന്നു കളയുകയും ചെയ്തത്.

തുടർന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എൽദോയെ കസ്റ്റഡിയിലെടുത്തത്. എൽദോയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.


أحدث أقدم