അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം.





പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഊരിലെ റാണി - നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ  വെൻ്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസ് എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണം.

അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് പാലക്കാട്, മലപ്പുറം ജില്ലകൾക്കായി ഒരെണ്ണം മാത്രമേ നിലവിലുള്ളൂ എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മറ്റൊരു രോഗിയുമായി മലപ്പുറം പോയതിനാൽ ആണ് വൈകിയതെന്നും അധികൃതർ വിശദീകരിക്കുന്നു. 

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ജന്മനാതന്നെ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കുഞ്ഞിന് ഉണ്ടായിരുന്നു. ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ഉള്ള വെൻറിലേറ്റർ സൗകര്യമില്ലാത്തതിനാലാണ് തൃശ്ശൂരിലേക്ക് മാറ്റാൻ തീരുമാനമെടുത്തത് എന്നാൽ ആംബുലൻസ് എത്താൻ വൈകിയതോടെ മരണം സംഭവിക്കുകയായിരുന്നു.


Previous Post Next Post