പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ആട്ടയാംപതി സ്വദേശി ഉദയകുമാർ, ഇയാളുടെ സഹായിയായ പതിനേഴുകാരൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. ആട്ടയാംപതി സ്വദേശിയായ സരസമ്മാളിനെയാണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 10-ാം തീയതിയാണ് സരസമ്മാളിനെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനിടെ നടന്ന ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.Law Enforcement
കേവലം രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ ഈ അതിക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രധാന പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. സരസമ്മാളിനെ തന്ത്രപൂർവ്വം വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതികൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്തുവീണ സരസമ്മാളിന്റെ നെഞ്ചിൽ പ്രതികൾ ദാക്ഷിണ്യമില്ലാതെ ചവിട്ടി. തുടർന്ന് കൊടുവാളുപയോഗിച്ച് കഴുത്തിന്
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതികൾ ക്രൂരമായ മാർഗ്ഗങ്ങൾ സ്വീകരിച്ചു. മൃതദേഹം വീടിന്റെ ശുചിമുറിയിലെ വലിയ ഡ്രമ്മിലിട്ട് കത്തിക്കുകയായിരുന്നു. പിന്നീട് പാതി കത്തിയ ശരീരം ചാക്കിലാക്കി കെട്ടി ഉദയകുമാറിന്റെ വീടിന് പുറകിൽ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പിടിയിലായ പ്രതികളിൽ പതിനേഴുകാരനായ രണ്ടാമത്തെ പ്രതിക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തും. വെട്ടിയാണ് മരണം ഉറപ്പാക്കിയത്.