പാമ്പാടിയിലെ പോസ്റ്റ് ആഫീസ് അന്വേഷിച്ച് കണ്ടെത്താൻ ജോത്സ്യൻ്റെ സഹായം വേണോ ?


പാമ്പാടി : പതിറ്റാണ്ടുകളായി പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പോസ്റ്റ് ആഫീസ്  കാളച്ചന്തയിൽ നിന്നും മാറി പാമ്പാടി ടൗണിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു പക്ഷെ ഇപ്പോഴും പോസ്റ്റോഫീസ് അന്വേഷിച്ച്  പാമ്പാടിയിലെ കച്ചവടക്കാരെ സമീപിക്കേണ്ട സ്ഥിതിയാണ് കാരണം കൃത്യമായ ഒരു ബോർഡ് ഇല്ല എന്നതാണ് കാരണം ഒരു ചെറിയ ബോർഡ്‌ നേർച്ച പോലെ സ്ഥാപിച്ചിട്ടുണ്ട് ഇത് ശ്രദ്ധിക്കണമെങ്കിൽ മഷി ഇട്ട് നോക്കണം 



പാമ്പാടി പോസ്റ്റോഫീസിന് അടിയന്തിരമായി ബോർഡ് സ്ഥാപിച്ച് ഈ സ്ഥിതി മാറ്റണമെന്ന് കച്ചവടക്കാർ പറയുന്നു കാരണം കുറഞ്ഞത് ഒരു ദിവസം അൻപത് പേരെങ്കിലും  കച്ചവട സ്ഥാപനങ്ങളിൽ എത്തി " ഈ പോസ്റ്റ് ഓഫീസ് എവിടാ " എന്ന് ചേദിക്കാറുണ്ടെന്ന് വ്യാപാരികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
പാമ്പാടി കമ്മ്യൂണിറ്റി ഹാൾ റോഡിൻ്റെ തുടക്കത്തിൽ ഉള്ള പേഴമറ്റം ബിൾഡിംഗിൻ്റെ ഒന്നാം നിലയിൽ ആണ് പോസ്റ്റാഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്
أحدث أقدم