വഴിയോര ഉണക്കമീൻ വിൽപ്പന വ്യാപകം





കോട്ടയം : വൃത്തിഹീനമായ സാഹചര്യത്തിൽ വഴിയോരങ്ങളിലിട്ട് ഗുണനിലവാരം ഇല്ലാത്ത ഉണക്കമീൻ വിൽപ്പന വ്യാപകമാകുന്നു. ഇത് നിയന്ത്രിക്കാൻ അധികൃതർ തയാറാകണമെന്ന് ആവശ്യം ശക്തമാകുന്നു.
 പടുത വിരിച്ച് അതിലേക്ക് മിനുകളെ ഇട്ടാണ് വിൽപ്പന നടത്തുന്നത് ഇതിന്റെ അകത്തു കൂടി വിൽപ്പനക്കാർ നടക്കുകയും ചെയ്യുന്നുണ്ട്. പലതും ഉപയോഗയോഗ്യമാണോ എന്ന കാര്യത്തിലും ജനങ്ങൾക്ക് ഇടയിൽ സംശയങ്ങളുണ്ട്. ഇത്തരം അനധികൃത വ്യാപാരങ്ങൾ ക്കെതിരെ കാര്യമായ നടപടികൾ ഉണ്ടാകാത്തതിനാൽ ഈ വഴിയോര വാണിഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു വരികയാണ്.
 കടുത്തുരുത്തി ചെങ്ങളം കറുകച്ചാൽ പുതുപ്പള്ളി എറ്റുമാനൂർ പാല റോഡ് ഈ പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ വിൽപ്പന നടത്തുന്നുണ്ട് കഴിഞ്ഞ ദിവസം കറുകച്ചാലിൽ എത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം ഇത്തരത്തിൽ വിൽപ്പന നടത്തിയവരെ അവിടെ നിന്ന് മാറ്റിയിരുന്നു എന്നാൽ ഇവർ അടുത്ത സ്ഥലത്ത് പോയി വീണ്ടും വിൽപ്പന നടത്തുകയാണ് ഉണ്ടായത്.

കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇത്തരത്തിൽ നടത്തുന്ന മീൻ വിൽപ്പന നിരോധിക്കുന്നതിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്നും കടുത്ത വീഴ്ച സംഭവിച്ചു എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആരോപിച്ചു

Previous Post Next Post