തെരഞ്ഞെടുപ്പ് ചൂടിലേക്ക്: മുന്നണികൾ തികഞ്ഞ ശുഭപ്രതീക്ഷയിൽ





തെരഞ്ഞെടുപ്പ്പ്രഖ്യാപനം ഇന്നുണ്ടാവും എന്ന വാര്‍ത്ത വന്നതോടെ ആത്മവിശ്വാസവും അവകാശ വാദവുമായി മൂന്ന് മുന്നണികളും രംഗത്ത് എത്തി. മൂന്ന് മുന്നണികളും ഉറച്ച ജയമാണ് പ്രഖ്യാപിക്കുന്നത്. 

എം.വി.ഗോവിന്ദൻ (സിപിഎം)

നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സിപിഎമ്മും പൂര്‍ണ സജ്ജമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഘടകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി സീറ്റ് വിഭജനത്തിലും ധാരണയാവും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടിയും മുന്നണിയും തെര‍ഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനത്തിൻ്റെ കാര്യത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച എൽഡിഎഫ് സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടും. 

കെ.സുരേന്ദ്രൻ (ബിജെപി) 
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നേരിട്ട് യുദ്ധക്കളത്തിലേക്ക് ഇറങ്ങുകയാണ് ബിജെപി. കേരളത്തിൽ ബിജെപി പൂര്‍ണ സജ്ജമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിടും.

രമേശ് ചെന്നിത്തല - (കോണ്‍ഗ്രസ്)
എപ്പോൾ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജമാണ്. സിപിഎം എത്ര ശ്രമിച്ചാലും ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. 40 സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. തെരെഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാണ്. പ്രഖ്യാപനം വന്നാൽ ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും

മുല്ലപ്പള്ളി രാമചന്ദ്രൻ - (കോണ്‍ഗ്രസ് )
സ്ഥാനാര്‍ത്ഥി പട്ടികയിൽ അര്‍ഹമായ പ്രാധാന്യം യുവാക്കൾക്കുണ്ടാവും. പാര്‍ട്ടി തെര‍ഞ്ഞെടുപ്പിനെ നേരിടാൻ സര്‍വ്വ സജ്ജമാണ്. അഞ്ച് സീറ്റിൽ ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ബിജെപി  ധാരണ. മുസ്ലീം ലീഗിനെ കുറിച്ച ബി ജെ പിക്കാർ പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.

 കുഞ്ഞാലിക്കുട്ടി (മുസ്ലീംലീഗ്) -

യുഡിഎഫ് നല്ല  ആത്മവിശ്വാസത്തിലാണ്, തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ്.  തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്  അധികാരത്തിൽ വരും. ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ എന്തൊക്കെ നടക്കും എന്നതിന് തെളിവാണ് ആഴക്കടൽ മൽസ്യബന്ധന വിവാദം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം അവസാനിച്ചു. കേരളം ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. മുമ്പ് കേട്ട് കേൾവിയില്ലാത്ത അഴിമതികളാണ് ഈ സർക്കാർ നടത്തിയത്. 


أحدث أقدم