കൊവിഡ് രണ്ടാം തരംഗമെന്ന് സൂചനകൾ ലഭിച്ചതോടെ സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
നിയന്ത്രണങ്ങൾ ശക്തമാക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ