ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണ് കിട്ടിയത്. പരീക്ഷയുടെ ഫലം ഇതുവരെ പുറത്തവന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി.