ബുധനാഴ്ചയാണ് പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ (82) വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ തന്നെ ദുരൂഹത മണത്ത പോലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ സംഘം തുടങ്ങിയവരെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മകൻ മാത്യു റബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം. ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി ഭാര്യ അറിയിക്കുന്നത്.