പാമ്പാടി ഗ്രാമപഞ്ചായത്ത് ഇരുപത്തിനാലരക്കോടിയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു ബഡ്ജറ്റിലെ പദ്ധതികൾ ഇങ്ങനെ


പാമ്പാടി :  പാമ്പാടി പഞ്ചായത്ത് 2021- 22 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് ഡാലി റോയിയുടെ അധ്യക്ഷതയിൽ വൈ: പ്രസിഡൻ്റ് പി ഹരികുമാർ അവതരിപ്പിച്ചു ജനപ്രിയ പദ്ധതികൾ  ഈ ബഡ്ജറ്റിൻ്റെ പ്രത്യേകതകൾ ആണ് 
പദ്ധതികൾ ചുരുക്കത്തിൽ

പാമ്പാടിക്കാരുടെ എക്കാലത്തെയും സ്വപ്നമായിരുന്ന മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഈ ബഡ്ജറ്റിൽ തുടക്കം കുറിച്ചു പാമ്പാടിയിലെ എല്ലാ സർക്കാർ ആഫീസുകളും ഒരു കുടക്കീഴിൽ ആക്കുവാൻ ഈ പദ്ധതിക്ക് സാധിക്കും 
പാമ്പാടി കാളച്ചന്തയിൽ കുട്ടികൾക്കായി ഒരു പാർക്കും ഉണ്ടാകും,
പാമ്പാടി ബസ്സ് സ്റ്റാൻഡ് കം ഷോപ്പിംഗ് സെൻ്റർ എന്ന നൂതന ആശയത്തിന് ബഡ്ജറ്റ് ലക്ഷ്യമിട്ടു കെ .യു .ആർ .ഡി .സി യുടെ സഹകരണത്തോടെ വൻ പദ്ധതിക്ക് ബഡ്ജറ്റിൽ തുക നീക്കിവച്ചു ,കൂടാതെ ഗ്യാസ് /  വൈദ്യുതി ശ്മശാനം എന്ന പാമ്പാടിക്കാരുടെ സ്വപ്നം ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  ബാലസഭകൾക്ക് 40000 രൂപയും  L P S സ്ക്കൂളുകൾക്ക് പ്രഭാത ഭക്ഷണത്തിന് 2 ലക്ഷവും വകയിരുത്തി ആരോഗ്യരംഗത്ത്  ഹോമിയോ ആശുപത്രിയുടെ നവീകരണത്തിന് 3 ലക്ഷം ,കൂടാതെ പാലിയേറ്റീവ് പ്രവർത്തനത്തിന്നായി ഒരു വാഹനം വാങ്ങുവാനും തുക മാറ്റിവച്ചു ,താലൂക്ക് ആശുപത്രിയിലെ തിരക്ക് കുറക്കുവാൻ താലൂക്ക് ആശുപത്രിയോട് ചേർന്ന് P H C ആരംഭിക്കും 
പാമ്പാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് ആഫീസിന് സ്ഥലം വാങ്ങാൻ 15 ലക്ഷം , അംഗൻവാടികൾക്ക് സ്ഥലം വാങ്ങാൻ 10 ലക്ഷം , കൂടാതെ ഫയർഫോഴ്സിന് സ്ഥലം കണ്ടെത്തി കെട്ടിടം പണിയാനും ബഡ്ജറ്റിൽ തുക  നീക്കിവച്ചിട്ടുണ്ട് മാലിന്യ സംസ്ക്കരണത്തിനായി റിംഗ് കമ്പോസ്റ്റ് വിതരണം 5 ലക്ഷം വകയിരുത്തി 
വഴി വിളക്കുകൾ LED ആക്കാൻ 2 .5 ലക്ഷം മാറ്റിവച്ചു  തോടുകളുടെ നവീകരണത്തിനും ,പഞ്ചായത്ത് ഭൗതിക വികസനത്തിനും തുക വകകൊള്ളിച്ചിട്ടുണ്ട് 
പാമ്പാടിയിലെ സസ്യ മത്സൃ മാർക്കറ്റിൻ്റെ നവീകരണത്തിനും ഊന്നൽ ബഡ്ജറ്റിൽ നൽകിയിട്ടുണ്ട് 
പഞ്ചായത്തിലെ പിന്നോക്ക വിഭാഗം , ഭിന്നശേഷി ഉള്ളവർ ,വ്യദ്ധ ജനങ്ങൾ ,നിലാരംബർ ,കുട്ടികൾ ,സ്തീകൾ എന്നിവർക്ക് അർഹിക്കുന്ന പരിഗണഈ ബഡ്ജറ്റിൽ നൽകിയിട്ടുണ്ട്
കാർഷിക മേഖലയിൽ തെങ്ങ് ,അടുക്കളത്തോട്ടം ,കിഴങ്ങ് വിള വ്യാപനം , തരിശുഭൂമിയിൽ വെറ്റില കൃഷി ,ശീതകാല പച്ചക്കറി തുടങ്ങിയവയ്ക്ക് പദ്ധതിയിൽ വകയിരുത്തി 
മൃഗസംരക്ഷണ മേഖലയിൽ പണി പൂർത്തീകരിച്ച് കൊണ്ടിരിക്കുന്ന മൃഗാശുപത്രിയുടെ അടിസ്ഥാന വികസനത്തിന് 10 ലക്ഷം രൂപ നീക്കിവച്ചു
Previous Post Next Post