കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നു. 20 പ്രതികള്‍ക്കെതിരായ 28 പേജിന്റെ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുന്ന കുറ്റകൃത്യമാണ് സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ ചെയതതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്തിന് തുടക്കമിടുന്നത് സന്ദീപും കെ.ടി. റമീസും ചേര്‍ന്നാണ്. സ്വപ്ന പിന്നീടാണ് ഇതില്‍ പങ്കാളിയാകുന്നത്. സ്വര്‍ണക്കടത്തിനായി തീവ്രവാദ സംഘത്തെയും രൂപപ്പെടുത്തി. വ്യാജരേഖയുണ്ടാക്കിയാണ് സ്വര്‍ണം കടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിമയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ പേര് ആദ്യ കുറ്റപത്രത്തിലില്ല.