പാമ്പാടി : കോത്തല അപ്പോളോ ഏജൻസിക്ക് മുമ്പിൽ ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് കാർ പുതുപ്പള്ളി സ്വദേശിയുടെതായിരുന്നു കാറിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു രാത്രിയിൽ വൻ ശബ്ദം കേട്ട് പുറത്തിറങ്ങിയ അപ്പോളോ ഏജൻസീസ് ഉടമ ബാബുവും മകനുമാണ് അപകടത്തിൽപ്പെട്ട ആളെ വണ്ടിയിൽ നിന്നും പുറത്തെടുത്തത് തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി ഡ്രൈവർക്ക് പരുക്കുകൾ ഒന്നും തന്നെ ഇല്ല അപകടത്തിൽപ്പെട്ടത് പുതുപ്പള്ളി സ്വദേശിയാണ് വാഴൂരിൽ ഉള്ള ഭാര്യവീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടം നടന്നത് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം
കോത്തലയിൽ വാഹനം മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു
ജോവാൻ മധുമല
0
Tags
Pampady News