എ​ൻ​.സി​.പി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​തി​നൊ​പ്പം; പു​തി​യ പാ​ർ​ട്ടി നാ​ളെ​യെ​ന്ന് കാ​പ്പ​ൻ


കോ​ട്ട​യം: പാ​ലാ സീ​റ്റ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ൻ​.സി​.പി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മാ​ണി.​സി.​കാ​പ്പ​ൻ എം​എ​ൽ​എ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ത​ന്നോ​ടൊ​പ്പ​മു​ള്ള​വ​രു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച പാ​ലാ​യി​ൽ ചെ​രു​മെ​ന്നും അ​തി​നു ശേ​ഷം പാ​ർ​ട്ടി പ്ര​ഖ്യാ​പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പു​തി​യ​പാ​ർ​ട്ടി യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്നും കാ​പ്പ​ൻ അ​റി​യി​ച്ചു.

ത​നി​ക്കൊ​പ്പ​മു​ള്ള​വ​ർ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ ഇ​ന്ന് രാ​ജി വ​യ്ക്കും. സ​ർ​ക്കാ​ർ ന​ൽ​കി​യ ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളും രാ​ജി വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Previous Post Next Post