ഗുരുതരാവസ്ഥയിലുള്ള മറ്റൊരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും കൈയും കാലും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
ബുധനാഴ്ച കന്നുകാലികൾക്ക് പുല്ല് തേടി പോയതായിരുന്നു പെൺകുട്ടികൾ. ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കെട്ടിയിട്ട നിലയിൽ മൂന്ന് പേരെയും കണ്ടെത്തിയതെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.