ഗുരുവായൂർ ക്ഷേത്രോത്സവം -പ്രാദേശിക ഭക്തർക്കു മാത്രമായി പരിമിതപ്പെടുത്തും.







ഗുരുവായൂർ ക്ഷേത്രോത്സവം -പ്രാദേശിക ഭക്തർക്കു മാത്രമായി പരിമിതപ്പെടുത്തും.

ആനയോട്ടത്തിന് ഒരാന മാത്രം

ക്ഷേത്രാരാധനയിൽ മുടക്കം വരില്ല.
 ഉൽസവകാലത്ത് ക്ഷേത്ര മതിൽക്കകത്ത് ഉൽസവത്തിൻ്റെ ചുമതലകളുള്ള ദേവസ്വം ജീവനക്കാർക്കു മാത്രം പ്രവേശനം.

വെർച്ച്വൽ ദർശനം 3000 ത്തിൽ നിന്നും 5000 ആയി ഉയർത്തി. ഉത്സവാഘോഷം കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്..

ദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കഴിവതും ഒഴിവാക്കാനും കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നിർദ്ദേശിച്ചു. ഒരു ആന മാത്രമായി ആനയോട്ടം നടത്താനും പുറമേനിന്നുള്ളവരെ പങ്കെടുപ്പിക്കാതെ  ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചുമതലപ്പെട്ട ആളുകൾ മാത്രമായി ആറാട്ട് നടത്താനും കളക്ടർ നിർദ്ദേശം നൽകി.


Previous Post Next Post