ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ വ​യോ​ധി​കയുടെ മരണം കൊലപാതകം







കണ്ണൂർ:   ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. മ​ക​ൻ മാ​ത്യു​വി​ന്‍റെ ഭാ​ര്യ എ​ൽ​സി (54)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച​യാ​ണ് പ​തി​നെ​ട്ടേ​ക്ക​റി​ലെ കാ​യം​മാ​ക്ക​ൽ മ​റി​യ​ക്കു​ട്ടി​യെ (82) വീ​ട്ടി​ൽ ചോ​ര​വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ ദു​രൂ​ഹ​ത മ​ണ​ത്ത പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ സം​ഘം തു​ട​ങ്ങി​യ​വ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മ​രു​മ​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ൻ മാ​ത്യു റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്കി​ട​യി​ൽ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്ത​പ്പോ​ഴാ​ണ് മാ​താ​വ് ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​യി ഭാ​ര്യ അ​റി​യി​ക്കു​ന്ന​ത്.


أحدث أقدم