കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്.





കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം കൂടുതലാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. താൻ അനുഭവിച്ചതു കൊണ്ടാണ് പറയുന്നത്. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമൊക്കെ സ്ത്രീകൾ മുന്നിലിരിക്കും. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ?
 
കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയവക്താവ് ഞാനാണ്. പക്ഷേ പുരുഷനാണ് ഇവിടേക്ക് വന്നിരുന്നുവെങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷേ ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയൊന്നുമല്ല. ഒരു സാധാരണക്കാരി മാത്രം

കേരളത്തിലെ പാർട്ടി പരിപാടികളിൽ മുൻനിരയിൽ ഇരിക്കാൻ സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. ഇപ്പോൾ നല്ല മാറ്റമുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ട്. പക്ഷേ സംവരണം നടപ്പാക്കണം. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോൺഗ്രസ് നയം. കോൺഗ്രസിന് വേണമെങ്കിലത് പാർട്ടിക്കുള്ളിൽ നടപ്പാക്കാം.


Previous Post Next Post