വിജയഗീതങ്ങള്‍ പ്രകാശനം ചെയ്തു






കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്രയുടെ ഭാഗമായി പ്രചാരണ വിഭാഗം പുറത്തിറക്കുന്ന വിജയഗീതങ്ങള്‍ എന്ന ഓഡിയോ സിഡി പ്രകാശനം ചെയ്തു. ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്ര താരങ്ങളായ കോഴിക്കോട് നാരായണന്‍ നായരും നിര്‍മല്‍ പാലാഴിയും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. 
വി.വി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

വലിയ ദൗത്യമാണ് നമ്മുടെ മുന്നില്‍ ഉള്ളത്, കുറച്ചു സീറ്റുകള്‍ മാത്രമല്ല ഭരണം തന്നെ നേടാനുള്ള കരുത്തും സാഹചര്യവും ബിജെപിക്ക് ഉണ്ടെന്ന് കോഴിക്കോട് നാരായണന്‍ നായര്‍ പറഞ്ഞു. ഏതൊരു മലയാളിയെപ്പോലെ ഞാനും പുതിയ കേരളം ആഗ്രഹിക്കുന്നുവെന്ന് നിര്‍മല്‍ പാലാഴി പറഞ്ഞു. നന്മയുടെ പാതയിലേക്കുള്ള യാത്രയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ദിന്‍ നാഥ് പുത്തഞ്ചേരി, അഡ്വ. ശ്രീരഞ്ജിനി, പ്രേംജി, അജിത് പേരാമ്പ്ര എന്നിവരാണ് വിജയഗീതങ്ങളിലെ ഗാനങ്ങള്‍ രചിച്ചത്. 



Previous Post Next Post