പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെത്തി. അനുവും മരിച്ച പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പിന്‍മാറിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയിരിക്കുന്നത്.
അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പോലീസിന് കത്ത് ലഭിച്ചത്. കൊലനടത്തി ജീവനൊടുക്കുമെന്നും അനു കത്തിൽ എഴുതിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബൈസണ്‍വാലി സ്വദേശിനിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിന് അടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലേറ്റ കുത്താണ് മരണകാരണം. സംഭവ ദിവസം വൈകുന്നേരം രേഷ്മയെ അനു സ്‌കൂളില്‍നിന്നും വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അനുവും മരിച്ച പെൺകുട്ടിയും ബന്ധുക്കളാണ്.