മണ്ണെടുപ്പും' മരം വെട്ടും ഉടൻ തടയണമെന്ന്' പരിസ്ഥിതി കൂട്ടായ്മ




കോട്ടയം: മീനച്ചിലാറ്റിൽ യാതോരു പാരിസ്ഥിതിക പഠനവും നടത്താതെ 25 ലക്ഷത്തിൽപരം രൂപ മുടക്കി ജലസേചന വകുപ്പ് നടത്തുന്ന നിയമവിരുദ്ധu പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് കോട്ടയം കളക്ട്രേറ്റ് ധർണ്ണയിൽ വിവിധ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

2001-ലെ കേരള നദീസംരക്ഷണ നിയമം മറികടന്നു കൊണ്ട് മീനച്ചിലാറ്റിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ക്രിമിനൽ കുറ്റമാണന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കേരള വനം വന്യജീവി ബോർഡ് അംഗവും വൃക്ഷവൈദ്യനുമായ കെ.ബി നു പറഞ്ഞു.

നദിയിലെ അടിത്തട്ടിലെ ചെളിനീക്കം ചെയ്യുമ്പോൾ നഗരത്തിൽ ഉപ്പ് കലർന്ന വെള്ളമായിരിക്കും ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ആഴം കൂട്ടുന്നതിനായി നദിയിൽ നിന്ന് ഖ നനം ചെയ്യുന്ന മണ്ണ്, എക്കൽ ഇവ നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നതിന് കാരണമായി തീരും. യാതൊരു പഠനവും, മാസ്റ്റർ പ്ലാനും ഇല്ലാതെ ഡോൺ പറത്തി നടത്തുന്ന ഇത്തരം പദ്ധതികൾ അഴിമതിക്ക് കാരണമാകും. നദീതീര മരങ്ങൾ മുറിക്കുന്നതും, കയർ വസ്ത്രം ഇടുന്നതും ശുദ്ധജല കണ്ടലുകണ്ടലുകളുടെ നാശത്തിൽ എത്തിക്കും. ശുദ്ധജല മത്സ്യങ്ങൾ ഇല്ലാതാകും. അധികാരികൾ ഇടൻ പിൻതിരിഞ്ഞില്ലെങ്കിൽ മീനച്ചിലാർ പരിസ്ഥിതി പ്രവർത്തകരുടെ സമരഭൂമിയാക്കി മാറ്റുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ചടങ്ങിൽ ഡോ: ഉണ്ണികൃഷ്ണൻ, ഗോപു നാട്ടാശേരി, ആനിക്കാട് ഗോപിനാഥ് 'അനീഷ് ലൂക്കോസ് ശശികുമാർ വാകത്താനം 'ബിജു.വി.ജേക്കബ് അജയ് നീലംപേരൂർ ' തപസ്യ ഗോപാലകൃഷ്ണൻ ' പ്രദീപ് അയ്മനം 'എന്നിവർ പ്രസംഗിച്ചു. ഡോ: രാജേഷ് കടമാൻചിറയുടെ വൃക്ഷ യോഗ യോടു കൂടിയാണ് ധർണ്ണ ആരംഭിച്ചത്.



Previous Post Next Post