പ്രതിരോധ സേനയ്ക്കായി 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ വാങ്ങുന്നു, . മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമായി കരാർ ഒപ്പുവെച്ചു





ന്യൂഡൽഹി: പ്രതിരോധ സേനയ്ക്കായി 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ വാങ്ങും. ഇതിനായി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമായി 1056 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു. നാല് വർഷങ്ങൾക്കുള്ളിൽ വാഹനങ്ങൾ പൂർണമായി സേനയ്ക്ക് കെെമാറും.

മീഡിയം റേഞ്ച് മെഷീൻ ഗണ്ണുകൾ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചർ , ആന്റി ടാങ്ക് ഗെെഡഡ് മിസൈലുകൾ തുടങ്ങിയവ ഘടിപ്പിക്കാനും വഹിക്കാനും ശേഷിയുള്ള ആധുനീക യുദ്ധ വാഹനങ്ങളാണ് കൈമാറുക. ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്ത് നിർമ്മിക്കുന്നവയാകും വാഹനങ്ങൾ.

ചെറു ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും വാഹനങ്ങൾക്ക് ശേഷിയുണ്ടാകും. യുദ്ധ മേഖലകളിൽ സൈന്യത്തിന്റെ ചെറുയൂണിറ്റുകൾക്ക് സഹായമൊരുക്കുകയാണ് ഇത്തരം വാഹനങ്ങളുടെ മുഖ്യദൗത്യം.

ആത്മനിർഭർ ഭാരത് പദ്ധതിക്ക് വലിയ ഊർജ്ജം നൽകുന്ന കരാറാണിത്. പ്രതിരോധ ഉൽപാദന മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കും ഇത് ശക്തമായ പിന്തുണ നൽകും.


Previous Post Next Post