ശോഭ സുരേന്ദ്രന്‍റെ പൂതന പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ നേതാവ് ബി എസ് സജി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു ശോഭസുരേന്ദ്രൻ്റെ പരാമർശം. പരാമർശം ജനം വിലയിരുത്തും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി.
കഴിഞ്ഞ ദിവസം എൻഡിഎ കൺവെൻഷനിൽ നടത്തിയ പരാമർശമാണ് കഴക്കൂട്ടം മണ്ഡലത്തിൽ ഉടനീളം ഇപ്പോൾ സജീവ ചര്‍ച്ചയായിരിക്കുന്നത്.