വിവാഹ പിറ്റേന്ന് നവവധുവി​ൻ്റെ 14 പവന്‍ സ്വര്‍ണാഭരണം മോഷ്​ടിച്ച യുവാവ് പിടിയില്‍.






മലപ്പുറം : വിവാഹ പിറ്റേന്ന് നവവധുവി​ൻ്റെ 14 പവന്‍ സ്വര്‍ണാഭരണം മോഷ്​ടിച്ച യുവാവ് പിടിയില്‍.
മലപ്പുറം കരുവാരകുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പില്‍ ഹാരിസിനെയാണ് (39) സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. അനില്‍കുമാര്‍ അറസ്​റ്റ്​ ചെയ്തത്.

ഫെബ്രുവരി 28ന് വിവാഹിതനായ മരുതിങ്ങല്‍ കുട്ടശ്ശേരി നിയാസിൻ്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളാണ് മാര്‍ച്ച്‌ രണ്ടിന് മോഷണം പോയത്. വീട്ടിലെ മുറിയില്‍ സൂക്ഷിച്ച ആഭരണപ്പെട്ടി ജനല്‍ വഴി മോഷ്​ടിക്കുകയായിരുന്നു. ഇവ കരുവാരകുണ്ടില്‍ വില്‍പനക്ക്​ ശ്രമിച്ചു. സംശയം തോന്നിയ കടയുടമ വിവരം കൈമാറിയതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Previous Post Next Post