സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിൽ





റിയാദ്: സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ അറസ്റ്റിലായത്. അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസാഹ’യാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായവരിൽ വിദേശികളുമുണ്ട്.

കഴിഞ്ഞ മാസം 263 റെയ്ഡുകളാണ് നടത്തിയതെന്നും അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി. ആഭ്യന്തരം, ആരോഗ്യം, ഗ്രാമകാര്യ നഗരവികസന-പാർപ്പിടം, വിദ്യാഭ്യാസം, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെയും ഹദഫ്, സൗദി കസ്റ്റംസ് അതോറിറ്റി, സൗദി പോസ്റ്റ് എന്നീ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അറസ്റ്റിലായവരിൽ ഉൾപ്പെടും.


Previous Post Next Post