തമിഴ്നാട്ടിൽ രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനാർഥികളുടെയും വീടുകളിൽ റെയ്ഡ്


ചെന്നൈ: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഡിഎംകെ, എംഎന്‍എം,എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.

മക്കള്‍ നീതി മയ്യം ഖജാന്‍ജി വിശ്വനാഥന്റെ വീട്ടിലും റെയ്ഡ് നടത്തി.

ധാരാപുരം മണ്ഡലത്തില്‍ ഒരേസമയം മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ വസതികളിലും പരിശോധന തുടരുകയാണ്. ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ എല്‍ മുരുകനാണ് ധാരാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി.



Previous Post Next Post