വന്‍ ഭൂരിപക്ഷത്തില്‍ ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകുമെന്ന് പിസി ചാക്കോ; ‘കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഉറപ്പില്ല



കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം നടത്തുമെന്ന് പിസി ചാക്കോ. യുഡിഎഫ് നേരിടാന്‍ പോകുന്നത് വന്‍ തകര്‍ച്ചയാണെന്നും പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് ഉറപ്പില്ലെന്നും പിസി ചാക്കോ പറഞ്ഞു. കോ-ലീ-ബി സഖ്യത്തിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് താനല്ല ഉത്തരവാദി. പലരും സമീപ ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടു പുറത്തുവരും. ധര്‍മ്മടത്ത് ഒരു സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താന്‍ കഴിയാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് എന്നും പിസി ചാക്കോ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തല താഴ്ത്തി നടക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനം പേറേണ്ടി വന്നത് ഉമ്മന്‍ ചാണ്ടി മൂലമാണ്. രമേശ് ചെന്നിത്തലയെ മാറ്റി നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ എടുത്തു വച്ച ഹൈക്കമാന്‍ഡിന് നല്ല നമസ്‌കാരം മാത്രമാണുള്ളതെന്നും പിസി ചാക്കോ പറഞ്ഞു.

ഈ മാസം 21ന് എന്‍സിപി സംസ്ഥാന കമ്മറ്റി കൊച്ചിയില്‍ ചേരും. സ്ഥാനമാനങ്ങള്‍ക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم