കുറ്റിക്കൽ മാന്തുരുത്തിയിൽ റോഡരുകിൽ അലക്ഷ്യമായി ഇറക്കിയിട്ട തടിയിൽ കാറിടിച്ച് ഡ്രൈവറുടെ കാലിന് ഗുരുതര പരുക്ക്



പാമ്പാടി :  നിയമങ്ങൾ കാറ്റിൽപ്പറത്തി കുറ്റിക്കൽ ഇല്ലിമറ്റത്തിന് സമീപം റോഡിൽ ഇറക്കിയ തടിയിൽ ഇടിച്ച് കാർ യാത്രികന് ഗുരുതര പരിക്ക് മാന്തുരുത്തിയിൽ പാമ്പാടി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ  ഒൻപതാം മൈൽ സ്വദേശിയുടെ കാലിന് ഗുരുതമായി പരിക്കേറ്റു ഇദ്ധേഹത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചിട്ടുണ്ട്  അപകടത്തിൽ കാറിന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി കാർ ഭാഗികമായി തകർന്നു 
ഇല്ലിമറ്റം ഭാഗത്ത് കുറെക്കാലമായി തടിഡിപ്പോയിലെന്ന പോലെ  നിരവധി കച്ചവടക്കാർ  അനധികൃതമായി വലിയ  തടികൾ ഇറക്കി ഇട്ട്  വാഹനങ്ങൾക്കും , കാൽനടക്കാർക്കും ഒരുപോലെ  സഞ്ചരിക്കാൻ പറ്റാത്ത അപകടകരമായ  അവസ്ഥ ആക്കിയിട്ടുണ്ട്   ഇത് സ്ഥിരമായതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിനും , ജില്ലാ ഭരണകൂടത്തിനും നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ല
രാത്രിയിൽ ആണ് ഇത്തരത്തിൽ തടി ഇറക്കുന്നത്  കൂടാതെ തടി കച്ചവടം നടത്തുന്നതും ഇല്ലിമറ്റത്ത് വച്ചാണ്  കച്ചവടം .നടത്തിയ തടി  വലിയ വണ്ടികളിൽ  കയറ്റുമ്പോൾ റോഡിൽ ഗതാഗതം മുടങ്ങുന്നത് പതിവാണ് 
ജനങ്ങളുടെ ജീവനും , വാഹനങ്ങൾക്കും ഭീഷണിയായ ഈ റോഡരുകിലെ തടി കച്ചവടവും, ലോഡ് ഇറക്കലിനും എതിരെ നടപടി എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന് മുൻ പാമ്പാടി പഞ്ചായത്ത് വൈ: പ്രസിഡൻ്റ്  അഡ്വ: സിജു കെ ഐസക്ക് പറഞ്ഞു  റെസിഡൻസ് അസോസിയേഷനും ശക്തമായ എതിർപ്പ് അറിയിച്ചു
أحدث أقدم