കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമേ നാല് വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. മംഗലൂരു ബാല്‍മട്ടയിലെ കോളേജിലായിരുന്നു സംഭവം.
താമസ സ്ഥലത്തെത്തിയ ശേഷം ഏഴ് പേരും ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുകയായിരുന്നു. റാഗിംഗിനിരയായ വിദ്യാര്‍ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്യുകയായിരുന്നു.