വിമർശകർക്ക് മറുപടിയായി നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വീണ്ടും







നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് (ഇന്ന് രാവിലെ)

ഉറപ്പാണ് 
--------
ഒരു എഫ്ബി പോസ്റ്റ് കണ്ടാല്‍ വിറളിയെടുക്കുന്ന, 
തെറിയിലൂടെ ആത്മരതി 
അനുഭവിക്കുന്ന സഖാക്കളെ 
അടുത്തറിയാന്‍ വരൂ 
എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ 
സംസ്‌കാര ചിത്തരാകൂ 
ഇവര്‍ അധികാരത്തില്‍ വന്നാല്‍ 
''സംസ്‌കാരം'' ഉറപ്പ് ????????

ധര്‍മ്മാധര്‍മ്മങ്ങളുടെ ധര്‍മ്മടം എന്ന പേരില്‍ 17ന് രാവിലെ 9.17ന് ജോയ് മാത്യു ഫെയ്‌സ്  ബുക്കില്‍ ഇട്ട പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്. 
പോസ്റ്റിന്റെ പൂര്‍ണരൂപം 

ധര്‍മ്മാധര്‍മ്മങ്ങളുടെ ധര്‍മ്മടം 

നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മ്മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അത് കൊണ്ടാണ് ധര്‍മ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോള്‍ യുഡിഎഫിന്റെ  മൂല്യബോധവും ധാര്‍മ്മികമായ ഉത്തരവാദിത്വവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന  പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍, അവ പൊരുതുവാന്‍ ഉള്ളത് കൂടിയാണ്. ധര്‍മ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല.


أحدث أقدم