പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീകൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

തിരുവല്ല:കുടുംബ വഴക്കിനെ തുടർന്ന് പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീകൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരണത്തിന് കീഴടങ്ങി.

ഗുരുതരമായി പൊള്ളലേറ്റ മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു നാടിനെയൊട്ടാകെ ഞെട്ടിച്ച സംഭവം.

തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടില്‍ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്. മകള്‍ ലിജി (35) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്


Previous Post Next Post