സ്ഥാനാർത്ഥി ഇല്ല; അമിത് ഷായുടെ തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി





കണ്ണൂർ: തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റദ്ദാക്കി. രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടലിലാണ് ഇന്ന് തങ്ങുക.
നാളെ രാവിലെ ഹെലികോപ്റ്റർ മാർഗം തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് റോഡ് ഷോയ്ക്ക് ശേഷം പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിലും സംസാരിച്ചതിന് ശേഷം നാലരയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തും. കഞ്ചിക്കോട്ട് മുതൽ സത്രപ്പടിവരെ റോഡ് ഷോയ്ക്ക് ശേഷം വൈകിട്ട് 5.45 ഓടെ കോയമ്പത്തൂരിലേക്ക് മടങ്ങും. ഇങ്ങനെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നാളത്തെ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.


أحدث أقدم