പാലായിൽ മാണി സി കാപ്പന് അപരൻ




യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് അപരൻ.  മാണി സി കെ എന്ന മാണി സി കുര്യാക്കോസിനെയാണ് പാലായിൽ അപരനായി രംഗത്തിറക്കിയിരിക്കുന്നത്. 
കോതമംഗലം സ്വദേശിയാണിദ്ദേഹം.

പാലായിൽ പരാജയഭീതിമൂലമാണ് അപരനെ രംഗത്തിറക്കിയതെന്ന് യു ഡി എഫ് നേതൃത്വം കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമായ നടപടിയാണിത്. ഇതിനെതിരെ പാലാക്കാർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും. അപരനെ തിരിച്ചറിഞ്ഞ് വോട്ടു ചെയ്യാനുള്ള വിവേകം പാലാക്കാർക്കുണ്ട്.പാലാക്കാരുടെ വിവേകത്തെ ഈ നടപടിയിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ്. പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കമ്മിറ്റി പറഞ്ഞു
.
أحدث أقدم