രാഹുൽ ഗാന്ധി നാളെ കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.



കോട്ടയം : കോൺഗ്രസ്  മുൻ ദേശീയ അധ്യക്ഷൻ  രാഹുൽ ഗാന്ധി നാളെ കോട്ടയം ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

 രാവിലെ 11ന് ചിങ്ങവനത്ത് നിന്നും പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി 12 മണിയ്ക്ക് മണർകാട് എത്തുന്ന രാഹുൽ ഗാന്ധി മണർകാട് കവലയിൽ ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. 

അവിടെ നിന്നും കൊടുങ്ങൂര് വഴി 1 മണിയ്ക്ക് പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ മത്സരിയ്ക്കുന്ന ജോസഫ് വാഴയ്ക്കന് വേണ്ടി പ്രചരണം നടത്തും. 

പിന്നീട് പൈക വഴി പാലായിൽ എത്തി 2 മണിയ്ക്ക് മാണി.സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും.  തുടർന്ന് മരങ്ങാട്ടുപള്ളി വഴി 3 മണിയ്ക്ക് ഉഴവൂരിലെത്തി മോൻസ് ജോസഫിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.  തുടർന്ന് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോകും.

മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി, കെ.പി.സി.സി. പ്രസിഡൻ്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി  താരീഖ് അൻവർ, എ.ഐ.സി.സി. സെക്രട്ടറി  ഐവാൻ ഡിസൂസ എന്നിവരും രാഹുൽ ഗാന്ധിയ്ക്കൊപ്പം നാളെ എത്തുന്നുണ്ട്.


أحدث أقدم