ചിറയിൻകീഴ് പുളിമൂട്ടില്‍കടവില്‍ കാറപകടം: രണ്ട് പേർ മരിച്ചു.



ചിറയിൻകീഴ് : പുളിമൂട്ടില്‍കടവില്‍ നിയന്ത്രണം വിട്ട കാര് വെള്ളത്തിൽ വീണ് രണ്ടുപേർ മരിച്ചു. കരിന്ത്യകടവിലേക്ക് പോയ KL 16 V 1732 എന്ന നമ്പറിലുള്ള വെള്ള ആൾട്ടോ കാറാണ് അപകടത്തില്‍പെട്ടത്. പുലച്ചെയാണ് അപകടം നടന്നത്.

പുളിമൂട്ടിൽ സ്വദേശി മധു (58 ),ജ്യോതിദത്ത് (50 ) എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ടകാര്‍ റോഡില്‍ നിന്ന് തെന്നിമാറി തൽക്ഷണം  നദിയിലേക്ക് മറിയുകയായിരുന്നു. കാർ വെള്ളത്തിലേക്ക് വീഴുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും പോലീസും ഇടപെട്ടു കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

 
Previous Post Next Post