കോട്ടയം :മാന്ത്രികാചാര്യൻ
പ്രൊ. വാഴകുന്നം നമ്പൂതിരിയുടെ 44 മത് അനുസ്മരണവും
അഖിലേന്ത്യാ മാജിക് മത്സരവും
2027 ഫെബ്രു. 8, 9 തീയതികളിൽ നിലമ്പൂരിൽ നടക്കും
വെള്ള കടലാസ്
മാജിക്കിലൂടെ
ബ്രോഷർ ആയി അച്ചടിച്ച് കാണിച്ച് പ്രകാശന കർമം പി.വി. അബ്ദുൽ വഹാബ് എം.പി. നിർവഹിച്ചു.
നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ്റെയും (NTO) നിലമ്പൂർ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ മലയത്ത് മാജിക്ക് സർക്കിൾ ആണ്
പരിപാടി സംഘടിപ്പിക്കുന്നത്..
നിലമ്പൂരിൻ്റെ
മാജിക്കൽ ടൂറിസത്തിന് ദേശീയതലത്തിൽ പ്രചാരം നൽകുന്നതിനും ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും പരിപാടി സഹായകമാകും.
ആർ.കെ. മലയത്ത് അധ്യക്ഷത വഹിച്ചു.
നിലമ്പൂർ നഗരസഭാ ചെയർ പേഴ്സൺ പദ്മിനി ഗോപിനാഥ്, നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ വർക്കിങ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി, നിർമല മലയത്ത്, വാർഡ് കൗൺസിലർ എം.കെ. വിജയനാരായണൻ, കൗൺസിലർ ഇസ്ഹാഖ്, മലയാളി മെജിഷ്യൻസ് അസോസിയേഷൻ പ്രതിനിധി സി. രാമൻ, നിലമ്പൂർ വികസന സമിതി ചെയർമാൻ അഹമ്മദ്കുട്ടി കാപ്പിൽ എന്നിവർ സംസാരിച്ചു.
നിസാം കോഴിശ്ശേരി, എം.കെ. കടവത്ത്, മനശാസ്ത്ര വിദഗ്ധൻ അഹമ്മദ്കുട്ടി കെ.എസ്, സുബൈദ തട്ടാരശ്ശേരി എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.
നിലമ്പൂരിന്റെ പ്രകൃതി ഭംഗിയും സാംസ്കാരിക പൈതൃകവും കലാ-സാംസ്കാരിക സാധ്യതകളും കോർത്തിണക്കി വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിലമ്പൂർ ടൂറിസം ഫെസ്റ്റിവൽ 2027 ൻ്റെ കർട്ടൻ റൈസർ പരിപാടിയാണിത്.