പൊന്നുരച്ചു നോക്കേണ്ട ആവശ്യമില്ല : പ്രചാരണ സ്ഥലങ്ങളിൽ അനിൽകുമാറിനെ ചേർത്ത് പിടിച്ചു വോട്ടർമാർ. പ്രചരണത്തിൽ ഒരു ചുവട് മുന്നിൽ അനിൽകമാർ


കോട്ടയം : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ നിറഞ്ഞ സ്നേഹവുമായി അമ്മമാരും യുവജനങ്ങളും. സംശുദ്ധ രാഷ്ട്രിയത്തിൻ്റെ മകുടോദാഹരണമായ അനിൽകുമാർ കോട്ടയം മണ്ഡലത്തെ വികസനങ്ങളുടെ ഉന്നതങ്ങളിൽ എത്തിക്കുമെന്ന അമ്മമാരുടെയും യുവജനങ്ങളുടെയും ഉറച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് പര്യടനങ്ങളിലെ ജനപങ്കാളിത്തം തെളിയിക്കുന്നത്. 

മുപ്പതു വർഷത്തിലേറെയായി കോട്ടയത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന അനിൽകുമാറിന്റെ പ്രവർത്തന ശൈലി എന്തെന്ന് മനസിലാക്കാൻ നദീസംയോജന പദ്ധതി മാത്രമെടുത്തൽ മതി. നശിച്ചു കിടന്നിരുന്ന ജലാശയങ്ങൾ തെളിച്ചെടുത്തു ആയിരക്കണക്കിനേക്കർ തരിശു പാടങ്ങളിൽ നെൽകൃഷി തിരികെ കൊണ്ട് വരാനും അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്‍മകൾക്കു സാധിച്ചു. കോട്ടയം ജില്ലയെ പച്ചപ്പണിയിച്ച ഈ പദ്ധതയിൽ നാനാതുറയിൽ നിന്നുമുള്ള ജനങ്ങളെ ചേർത്ത് പിടിച്ചാണ് അനിൽകുമാർ പദ്ധതി നടപ്പാക്കിയത്. 

കോട്ടയത്തിന്റെ വികസന പ്രവർത്തനങ്ങളെപറ്റി ദീർഘവീക്ഷണമുള്ള അഡ്വ.കെ അനിൽകുമാറിനെ ഏറെ പ്രതീക്ഷകളോടെയാണ് അഭ്യസ്ത വിദ്യരായ യുവജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി വലതു മുന്നണി പിന്നോട്ടടിച്ച കോട്ടയത്തിന്റെ വികസനങ്ങൾക്കു വിരാമമിട്ടു പകരം അനിൽകുമാർ എന്ന പ്രഗത്ഭനിലൂടെ കോട്ടയത്തിന്റെ വികസനം പൂർത്തീകരിക്കാനാവും എന്നാണ് ഭൂരിഭാഗം വോട്ടർമാരുടെയും അഭിപ്രായം.
Previous Post Next Post