കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഒരേസമയം 50% ജീവനക്കാർ മാത്രം



ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.

എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിലുള്ളവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളായ ജീവനക്കാരും ഓഫീസില്‍ ഹാജരാകണ്ട. ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഏപ്രില്‍ 30 വരെ ഈ വ്യവസ്ഥ തുടരാനാണ് നിര്‍ദേശം.


أحدث أقدم