കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പുല്ലങ്കോട് ഗവ.ഹൈസ്‌കൂളിലെ അനധ്യാപികയായ ലീലാമ്മ, ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളിലെ അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
2011 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും ചേര്‍ന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരില്‍ നിന്ന് പണ സമാഹരണം നടത്തി.
പണത്തിന് പുറമെ അധ്യാപികമാരില്‍ നിന്നും 50 പവനോളം സ്വര്‍ണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോള്‍ ദമ്പതിമാര്‍ കടന്നു കളയുകയായിരുന്നു.