മണർകാട് : മണർകാട് പോലീസ് സ്റ്റേഷനു സമീപമുള്ള വളവിൽ കാർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചു ആർക്കും സാരമായ പരിക്ക് ഇല്ല ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോട് കൂടി ആയിരുന്നു അപകടം പരുത്തുംപാറ സ്വദേശി വർഗീസും കുടുംബവും സഞ്ചരിച്ച കാർ ആണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത് വാഹനത്തിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ പരുക്കുകൾ പറ്റാതെ രക്ഷപെടുകയായിരുന്നു ഈ വളവിൽ അപകടങ്ങൾ സ്ഥിരമാണ് മുമ്പ് നടന്ന ചില അപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ട് ഇറക്കവും വളവുമാണ് അപകടത്തിൻ്റെ പ്രധാന വില്ലൻ. മണർകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
മണർകാട് വാഹന അപകടം
ജോവാൻ മധുമല
0
Tags
Pampady News