സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു.



 പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉൾക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. 
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്.



1.പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളിൽ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേർ മാത്രം. ഇതിൽ കൂടുതൽപേരെ പങ്കെടുപ്പിക്കണമെങ്കിൽ കോവിഡ് പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, ആഘോഷങ്ങൾ, കലാകായിക മേളകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

2.പരിപാടികളുടെ ദൈർഘ്യം രണ്ട് മണിക്കൂറിൽ കൂടരുത്.


3.പരിപാടികളിൽ ഭക്ഷണം നൽകുന്നുണ്ടെങ്കിൽ പാക്കറ്റുകളിൽ നൽകാൻ ശ്രമിക്കണം.

4.എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങൾ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.

5.യോഗങ്ങളും മറ്റും ഓൺലൈനിൽ സംഘടിപ്പിക്കാൻ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കൻ ഇ-സഞ്ജീവനി ടെലിമെഡിസിൻ ഉൾപ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം.


6.സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം.

7.മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം.

8.റംസാൻ സമയമായതിനാൽ ഇഫ്താർ പാർട്ടികളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം.


9.ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് അധികൃതർ ഉറപ്പുവരുത്തണം.

10.എ.സി. സംവിധാനമുള്ള മാളുകൾ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളിൽ തെർമൽ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തണം.

11.ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മേഖലകളിൽ ആവശ്യമെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാം.


12.സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, കെപ്കോ, മത്സ്യഫെഡ്, മിൽമ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഓൺലൈൻ വിൽപനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആർ) കൂടിയ മേഖലകളിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്.
Previous Post Next Post