കണ്ടെയ്‌നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു




തൃശ്ശൂര്‍: ചേറ്റുവ പാലത്തിനു മുകളില്‍ കണ്ടെയ്‌നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. മേലെ പട്ടാമ്ബി സ്വദേശി കൊളമ്ബില്‍ വീട്ടില്‍ മുഹമ്മദാലി, ഉസ്മാന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 2.30യോടെയാണ് അപകടം നടന്നത്. ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി മറ്റൊരു വാഹനത്തെ മറികടന്ന്, എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിലോറിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.

Previous Post Next Post