കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ കാനാട് ദുരൂഹ സാഹചര്യത്തില്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്.
മുറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ജിജിനയുടെ ഭര്‍ത്താവ് വിദേശത്താണ്.