കോട്ടയം : കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ബേക്കർ സ്കൂളിൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരെ നിയന്ത്രിക്കാൻപോലും കഴിയാതെ പൂരപ്പറമ്പിലെ നോക്കുകുത്തിയായി ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും.സ്ഥിതിഗതികൾ ഇത്ര ഗുരുതരമായിട്ടും സ്ഥലം എം.എൽ.എ വിഷയത്തിൽ ഇടപെടുകയോ ജാഗ്രതനടപടികൾക്ക് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. നൂറുകണക്കിന് ആളുകൾ വാക്സീൻ സ്വീകരിക്കാൻ എത്തുന്ന ബേക്കർ സ്കൂളിൽ യാതൊരുവിധ നിയന്ത്രണങ്ങളോ ജാഗ്രതയോ ഇല്ലാതെയാണ് ജനങ്ങൾ രണ്ടു ദിവസമായി നിൽക്കുന്നത്. പത്രവാർത്തകൾക്കു മാത്രമായി കോവിഡ് പ്രതിരോധ പ്രവർത്തനം കാഴ്ചവെക്കുന്ന ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും മാത്രമാണ് തങ്ങളുടെ മൂക്കിൻ തുമ്പത്ത് നടക്കുന്ന ഈ കോവിഡ് വ്യാപനത്തിൻ്റെ ഉത്തരവാദികൾ.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ വേണ്ടത്ര വോളന്റിയേഴ്‌സ് ഏർപ്പെടുത്താൻ സർക്കാരിന് കഴിവില്ലെങ്കിൽ യുവമോർച്ച വോളന്റിയേഴ്സിനെ നല്കാൻ സന്നദ്ധരാണെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ അറിയിച്ചു.