ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു.

ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാര്‍ ധാക്കയില്‍ കടകള്‍ക്കും, ബസുകള്‍ക്കും തീയിട്ടു. 
 കൂട്ടമായി എത്തിയ തീവ്രവാദികള്‍ പരക്കെ കലാപം സൃഷ്ടിക്കുകയായിരുന്നു. അഞ്ച് കടകള്‍ക്കും, ഒന്‍പത് ബസുകള്‍ക്കുമാണ് തീയിട്ടത്. കാല്‍നടയാത്രക്കാരെയും, മറ്റ് വാഹനയാത്രക്കാരെയും കലാപകാരികള്‍ ആക്രമിച്ചു.

അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ഒരു മാസക്കാലമായി ബംഗ്ലാദേശില്‍ മത തീവ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. 

ഹെഫസാത് ഇ ഇസ്ലാം എന്ന നിരോധിക ഭീകര സംഘടനയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 150 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Previous Post Next Post