തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പ്രതികരിച്ച് ബിജെപി. വിജയാഘോഷം വെര്‍ച്വലായി നടത്തുമെന്ന് ബിജെപി തീരുമാനിച്ചു. ബംഗാളിലും മറ്റും ബിജെപിക്ക് വിജയം ഉറപ്പാണെന്നും ആഘോഷങ്ങള്‍ വെര്‍ച്വലായി പരിമിതപ്പെടുത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി വിജയ് ഛുഗ് അറിയിച്ചു.
ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നഡയും തെരഞഞെടുപ്പ് കമ്മീഷന്‍ വിജയാഹ്ലാദങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സ്വാഗതം ചെയ്തിരുന്നു. കൊവിഡ്-19 രൂക്ഷമായ സാഹചര്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ് ഉത്തരവാദിയെന്ന മദ്രാസ് ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കണമെന്നും നഡ്ഡ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും അറിയിച്ചു. മെയ് 2 ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ശക്തമായ നടപടി കൈകൊള്ളണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് ഒരു വിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും രാജ്യത്ത് കൊവിഡ് നിരക്ക് വന്‍ തോതില്‍ ഉയരാന്‍ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയാണെന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം.
കൊവിഡ്-19 രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. നിങ്ങളുടെ പേരില്‍ കൊലകുറ്റം ചുമത്തേണ്ടതാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.